Sunday, February 6, 2011

പല്ല് വേദന


എന്‍റെ സഹമുറിയത്തിയുടെ
ഹൃദയത്തിലൊരു പല്ല് വേദന
പല്ല് കേടായിട്ടല്ല
പ്രശ്നക്കാരനും അല്ല
എന്നാലും വൈദ്യര്‍ പറഞ്ഞു
ആ പല്ല് ശരിയാവില്ലെന്നു
അത് അറിവിന്റെ പല്ല് ആണത്രേ
വൈദ്യരെ കണ്ടു
പല്ലെടുത്തു
പക്ഷെ അതിന്റെ
വേരിപ്പഴും ഉള്ളില്‍ ഉണ്ടെന്നവള്‍

കടയില്‍ പോയിവന്നപ്പോള്‍
അവള്‍ക്കായി ഞാനൊരു ബ്രഷ് വാങ്ങി
അവള്‍ക്കിഷ്ടമുള്ള റോസ് നിറത്തിലുള്ള
കുട്ടി ബ്രഷ്

ഒരു പക്ഷെ ആ വേരിന്റെ ബാക്കി
പല്ല് തേക്കുമ്പോ പോയാലോ....

2 comments:

Binu Sivam said...

ഇത് കവിതയാണെങ്കില്‍ ഒട്ടും കൊള്ളില്ല.

varandarappilliyiloode.. said...
This comment has been removed by the author.