Sunday, February 6, 2011

പ്രണയം


പ്രണയം
മറ്റൊരു പെണ്ണിന്റെ
കഴുത്തില്‍ താലി കെട്ടിയിട്ടും
അവളുടെ ചൂടില്‍ ഉറങ്ങിയിട്ടും
അവന്‍ പറയുന്നു
'എനിക്കിപ്പഴും നിന്നോട് പ്രണയമാണെന്ന്'

വര്‍ഷം ഒരുപാടു കഴിഞ്ഞിട്ടും
പുതിയ മുഖങ്ങള്‍ നിരവധി കണ്ടിട്ടും
പ്രണയമെന്നു പറയുമ്പോള്‍
ഇപ്പോഴും അവന്റെ മുഖമാണ്
ആദ്യം തെളിയുന്നതെന്ന് അവള്‍

അവനും അവള്‍ക്കും
പിടി കൊടുക്കാതെ
അവര്‍ക്കിടയിലൂടെ പ്രണയം
ഒരു ചരട് കൊണ്ട്
കെട്ടിയുറപ്പിക്കാനാവാതെ
അകലം കൊണ്ട്
അഴിക്കാനാവാതെ
പ്രണയം

പ്രണയം അങ്ങനെയാണ്
ആര്‍ക്കും പിടി തരാതെ
കൊതിപ്പിച്ചു കുതറിയങ്ങ്
കടന്നു പോകും

6 comments:

Unknown said...

ethum.....
entha vayikan pattathe

piranthan... said...

അനുഭവങ്ങള്‍ ആണോ ??
തമാശ പറഞ്ഞതാട്ടോ
അടിപൊളി ... ഇതിനെയാണ് ആറ്റികുറുക്കിയ കവിത ന്ന് പറയണത് ..എന്നാ .. സത്വം തീരെ നഷ്ടപ്പെടാതെയും

ഒരില വെറുതെ said...

അതെ, ഒരിക്കലും വരച്ചു തീരാത്ത ചിത്രം അത്

Binu Sivam said...

//പ്രണയം അങ്ങനെയാണ്
ആര്‍ക്കും പിടി തരാതെ
കൊതിപ്പിച്ചു കുതറിയങ്ങ്
കടന്നു പോകും//
.
നല്ല വരികള്‍. കവിതയില്‍ ഒരു ഭാവിയുണ്ട്.

pramodbalussery said...
This comment has been removed by the author.
pramodbalussery said...

//വര്‍ഷം ഒരുപാടു കഴിഞ്ഞിട്ടും
പുതിയ മുഖങ്ങള്‍ നിരവധി കണ്ടിട്ടും
പ്രണയമെന്നു പറയുമ്പോള്‍
ഇപ്പോഴും അവന്റെ മുഖമാണ്
ആദ്യം തെളിയുന്നതെന്ന് അവള്‍//
സത്യം..................