Sunday, January 8, 2012

വിചിത്ര ജീവിതം


നീയൊരു വിചിത്ര ജീവിയാണ്
ഒന്നിലധികം ഹൃദയമുള്ള
വിചിത്ര ജീവി
അല്ലെങ്കില്‍ എങ്ങനെയാണ്
എന്നില്‍ നിന്ന്
തിരിച്ചു വാങ്ങാതെ
അവള്‍ക്കും നീയൊരു
ഹൃദയം നല്‍കിയത്?
അന്ന് ചിരിച്ചു
പിരിഞ്ഞതിനു ശേഷം
നമ്മള്‍ കണ്ട
ആ രാത്രിയില്ലേ,
അന്നാണ് നീ അടുത്ത്തുണ്ടായിട്ടും
എത്ര അകലത്തില്‍ ആണെന്ന്
ഞാനറിഞ്ഞത്!!!
നമ്മുടെ പ്രണയ നിഖണ്ടുവിലെ
വാക്കുകള്‍ എല്ലാം
നീയപ്പോഴേക്കും
മറന്നിരുന്നു!!
എന്‍റെ മുഖം കയ്യിലെടുത്തു
നീ പറഞ്ഞ ഭാഷയെല്ലാം
എനിക്കജ്ഞാതമായിരുന്നു
എന്‍റെ ഭാഷ വിട്ട്‌
മധുരങ്ങള്‍ വിട്ട്‌
നീ പോയെന്നറിഞ്ഞത്‌
അന്നാണ്

ഇന്ന് വീണ്ടും
ഞാന്‍ നിന്നെ കാണാന്‍
വരുന്നു....
നിന്റെ മുറിഞ്ഞ
ചുണ്ടുകളില്‍
എന്‍റെ മുറിഞ്ഞ
ഹൃദയത്തില്‍ നിന്നുള്ള
സ്നേഹം നിറക്കാന്‍ !

4 comments:

മത്താപ്പ് said...

പ്രണയത്തെക്കുറിച്ചു കവിതയെഴുതരുതെന്നൊരു നിയമം കൊണ്ടു വന്നാൽ, തൊണ്ണൂറു ശതമാനം “കവി”കളും വെറുതെ ഇരിപ്പാവൂന്ന് തോന്നണു :-/

ഓഫ്: തുടക്കം ഇഷ്ടായി. അവസാനം ഇഷ്ടായില്ല.

vayal said...

പ്രണയത്തിനും പ്രണയാത്മാക്കള്‍ക്കും ഒരു നിയമവും ബാധകമല്ലെന്ന് ഈ കവിത ........സീനയുടെ മനസ്സില്‍ കവിതയുണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.....നമ്മുടെ സൗഹൃദം അത് കൊണ്ട് തന്നെ കൂടുതല്‍ തീവ്രമാകും......അഭിവാദ്യങ്ങള്‍.....

Anonymous said...

സഖു എനിക്കിഷ്ടപെട്ടു ട്ടോ... കുറേ അധികം വിഷമമുള്ളപ്പോഴാ ഇത് വായിച്ചത്.. എന്‍റെ depression കുറേകൂടി കൂടി.. ഒന്നിലധികം ഹൃദയം ഉള്ള വിചിത്ര ജീവികള്‍ നമുക്കിടയില്‍ കൂടി വരുന്നു..

shillu said...

എവിടെ like ബട്ടണ്‍ ??!! :)