Sunday, February 6, 2011

പാലപ്പൂ വിരിയുമ്പോള്


നിശ്വാസത്തില് പ്രണയത്തിന്റെ
ചൂടോളിപ്പിച്ചു വച്ച്
നിനക്ക് മുന്നിലൂടെ
ഞാന് കടന്നു പോകുമ്പോള്
എന്റെ കണ്ണിലേക്കു നോക്കിയിട്ടുണ്ടോ?

നിന്റെ അധികാരങ്ങള്ക്ക്
അടയാളമിടാനാവാത്ത
ഒരു കടല് ഞാനതില്
ഒളിപ്പിച്ചു വച്ചിട്ടുണ്ട്
അവിടെ
ആ പഞ്ചാരമണല്പ്പരപ്പില്
നമുക്കിരിക്കാം
ചെങ്കോലും കിരീടവും അഴിച്ചു വച്ച്...
ഈ പെണ്മരത്തില്
പാലപ്പൂ വിരിയുന്നത്
നീ കണ്ടിട്ടുണ്ടോ?
ആള്ക്കൂട്ടത്തിനിടയില് എന്റെ മണം
തിരിച്ചറിഞ്ഞ ദിവസം
എന്റെ മടിയില്
തല ചായ്ച്ചുറങ്ങുമ്പോള്
നീ ചോദിച്ചില്ലേ,
ഈ പാലപ്പൂ മണം
എവിടെ നിന്നാണെന്ന്?
ഇതെന്റെ ഉടലില് വിരിഞ്ഞ പൂക്കളാണ്
എന്റെ മാത്രം പൂക്കള്...
ആരും കാണാതെ
എന്റെ കവിളിലൊരു
മുഖക്കുരുവായി അത് മൊട്ടിടും
എന്നെ ദേഷ്യം പിടിപ്പിച്ചു
സങ്കടപ്പെടുത്തി
അത് വളരും...
ഒരു ദിവസം
മടുപ്പിന്റെ മഞ്ഞുറ
പൊട്ടിച്ചെറിഞ്ഞു,
എന്റെ യോനിയുടെ നീര്ചാലിലൂടെ
ചുമന്ന പാലപ്പൂക്കല്
അടര്ന്ന് വീഴും..
ആ ദിവസം വരാറായെന്ന കണ്ണാടിയുടെ കണ്ണിറുക്കലുകള്
ഓര്മ വരുന്നത് അപ്പോഴായിരിക്കും...
ഇത് എന്റെ ഉന്മാദത്തിന്റെ ദിവസം
നിനക്കഞാതമായ എന്റെ ഉത്സവ ദിനം ....

2 comments:

Binu Sivam said...

//ഇത് എന്റെ ഉന്മാദത്തിന്റെ ദിവസം
നിനക്കഞാതമായ എന്റെ ഉത്സവ ദിനം//
.
വെറും ഉന്മാദം അല്ലാതെ ഇതില്‍ ഒന്നും ഇല്ല.

JITHU (Sujith) said...

നിന്റെ അധികാരങ്ങള്ക്ക് അടയാളമിടാനാവാത്ത ഒരു കടല് ഞാനതില് ഒളിപ്പിച്ചു വച്ചിട്ടുണ്ട്...
വളരെ ഇഷ്ട്ടായി ഈ വരികള്‍...
വീണ്ടും വീണ്ടും എഴുതുമല്ലോ? വറ്റാത്ത ഒരു പുഴ പോലെ...